മാടക്കര പള്ളിയിൽ പൊലീസ് കയറിയ സംഭവം, എസ്ഐ ഉൾപ്പടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ നടപടി

 
Kerala

മാടക്കര പള്ളിയിൽ പൊലീസ് കയറിയ സംഭവം, എസ്ഐ ഉൾപ്പടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ നടപടി

പൊലീസുകാർക്കെതിരേ നടപടി വേണമെന്ന് മുസ്ലിം ലീഗും കെ.കെ. രമ എംഎൽഎയും നടപടി ആവശ്യപ്പെട്ടിരുന്നു

Manju Soman

കോഴിക്കോട്: മാടക്കര മുസ്ലിം പള്ളിയിൽ പൊലീസ് കയറിയ സംഭവത്തിൽ എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം. പൊലിസുകാരുടെ ഇടപെടലിൽ ജാഗ്രത കുറവുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ചോമ്പാല സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പെടെ സ്റ്റേഷനിലെ അഞ്ചു പൊലീസുകാരെ സ്ഥലംമാറ്റി.

എസ്എച്ച്ഒ ഷമീൽ പി.പി., മനോജൻ എം.വി., അനിൽ കുമാർ എൻ.പി., മനോജ്‌ കുമാർ കെ.എം., പ്രവീൺ കുമാർ സി. എന്നിവരെ കോഴിക്കോട് റൂറൽ ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. പയ്യോളി എസ്എച്ച്ഒ ജയ്‌മോൻ പിജെയെ ചോമ്പാല എസ്എച്ച്ഒ ആയി നിയമിച്ചു. ഡിഐജി നോർത്ത് സോണിന്റെ നിർദേശ പ്രകാരമാണ് സ്ഥലംമാറ്റം. പൊലീസുകാർക്കെതിരേ നടപടി വേണമെന്ന് മുസ്ലിം ലീഗും കെ.കെ. രമ എംഎൽഎയും നടപടി ആവശ്യപ്പെട്ടിരുന്നു.

'ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു'; സണ്ണി എം. കപിക്കാടിനെതിരേ പൊലീസിൽ പരാതി

രണ്ടാമത് മന്തി റൈസ് ചോദിച്ചതിന് വിദ്യാർഥികൾക്ക് മർദനം, കടയുടമയും ജീവനക്കാരും കസ്റ്റഡിയിൽ

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത് ഓട്ടോറിക്ഷ രൂപമാറ്റം വരുത്തിയതിനാൽ: പ്രാഥമിക അന്വേഷണ റിപ്പോർട്ട്

സുകുമാരക്കുറുപ്പ് ജീവനോടെയുണ്ട്‍? ബ്രൂണെയിലെന്ന് വാർത്ത, അന്വേഷിക്കാൻ പൊലീസ്

22,000 കോടിയുടെ കടം, പക്ഷേ തിരിച്ചടയ്ക്കേണ്ടത് വെറും ആറര കോടി: ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് വൻ ഇളവ്