മന്ത്രി റോജി എം. ജോണിനോട് ചോദ്യം ചോദിച്ചതിന് 2 വിദ്യാർഥികൾക്ക് സസ്പെൻഷൻ; മഹാരാജാസ് കോളെജിൽ എസ്എഫ്ഐ പ്രതിഷേധം
കൊച്ചി: മഹാരാജാസ് കോളെജിലെത്തിയ മന്ത്രി റോജി എം. ജോണിനെതിരേ പ്രതിഷേധിച്ച 2 വിദ്യാർഥികൾക്ക് സസ്പെൻഷൻ നൽകിയ സംഭവത്തിൽ പ്രതിഷേധറാലി സംഘടിപ്പിച്ച് എസ്എഫ്ഐ. വൈസ് ചേർപേഴ്സൺ നഫീസത്തുൽ മിസ്രക്കെതിരായ സൈബർ ആക്രമണത്തിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ യൂണിയൻ ചെയർമാൻ പ്രനീൽ രാജിനെയും വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയെയും 10 ദിവസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. മന്ത്രി അടക്കം പങ്കെടുത്ത പരിപാടി തടസപ്പെടുത്തിയെന്നും വേദിയിൽ കയറി മന്ത്രിയെ ചോദ്യം ചെയ്തെന്നുമാണ് സസ്പെൻഷന്‍റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
പരിപാടിക്ക് ശേഷം മന്ത്രി സംസാരിച്ചു കഴിഞ്ഞതിനുശേഷമാണ് ചോദ്യം ചോദിച്ചതെന്നാണ് എസ്എഫ്ഐയുടെ വാദം. കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിനെതിരേയായിരുന്നു ചോദ്യം.