പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

 
Kerala

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

സംസ്ഥാനത്ത് ഐപിഎസ് തലത്തിൽ വൻ അഴിച്ചുപണി; തിരുവനന്തപുരം, കോഴിക്കോട് സിറ്റി കമ്മീഷണർ ഉൾപ്പെടെ പ്രധാന തസ്തികകളിൽ പുതിയ എക്സ്-കേഡർ പോസ്റ്റുകൾ സൃഷ്ടിച്ച് നിയമനം

Kochi Bureau

തിരുവനന്തപുരം: ‍ഐഎഎസിനു പിന്നാലെ ഐപിഎസ് തലത്തിലും സംസ്ഥാന സർക്കാർ വൻതോതിൽ അഴിച്ചുപണി നടത്തി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. പ്രധാനപ്പെട്ട ചില തസ്തികകളിൽ മാറ്റം വരുത്തുന്നതിനായി പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ടാണ് സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

തിരുവനന്തപുരം സിറ്റി കമ്മിഷണർ, ക്രൈംബ്രാഞ്ച് ഐജി, കോഴിക്കോട് സിറ്റി കമ്മിഷണർ തുടങ്ങിയ തസ്തികകളിൽ പുതിയ എക്സ്-കേഡർ പോസ്റ്റുകൾ സൃഷ്ടിച്ചാണ് നിയമനങ്ങൾ നടത്തിയിരിക്കുന്നത്. അടിയന്തര പ്രാബല്യത്തോടെ ഉത്തരവ് നിലവിൽ വന്നു.

മാറ്റങ്ങൾ ഇങ്ങനെ:

  1. എസ്. ശ്രീജിത്ത്: ഹെഡ്ക്വാർട്ടേഴ്സ് അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസിനെ ജയിൽ & കറക്ഷണൽ സർവീസസ് അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  2. ബൽറാം കുമാർ ഉപാധ്യായ: ജയിൽ & കറക്ഷണൽ സർവീസസ് ഡയറക്റ്റർ ജനറലിനെ ആംഡ് പൊലീസ് ബറ്റാലിയൻ അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  3. എച്ച്. വെങ്കിടേഷ്: ക്രമസമാധാനം, ക്രൈംബ്രാഞ്ച് (അധിക ചുമതല) അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസിനെ ക്രൈംബ്രാഞ്ച് അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  4. ദിനേന്ദ്ര കശ്യപ്: ആംഡ് പൊലീസ് ബറ്റാലിയൻ അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസിനെ ഇന്‍റലിജൻസ് അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  5. പി. വിജയൻ: ഇന്‍റലിജൻസ് അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസിനെ ക്രമസമാധാനം അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു. സൈബർ ഓപ്പറേഷൻസ് അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസിന്‍റെ പൂർണ്ണ അധിക ചുമതലയും ഇദ്ദേഹത്തിൽ നിക്ഷിപ്തമാണ്.

  6. ഹർഷിത അട്ടല്ലൂരി: ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ പൊലീസ് ആസ്ഥാനം ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  7. എസ്. ശ്യാംസുന്ദർ: ഇന്‍റലിജൻസ് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ മുകളിൽ പരാ 1(i)-ൽ സൃഷ്ടിച്ച എക്സ്-കേഡർ തസ്തികയിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  8. ആർ. നിശാന്തിനി: പൊലീസ് ആസ്ഥാനം ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ ഇന്‍റലിജൻസ് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  9. യതീഷ് ചന്ദ്ര ജി.എച്ച്: കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  10. കാർത്തിക് കെ: തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് & കമ്മീഷണർ ഒഫ് പൊലീസിനെ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  11. നാരായണൻ ടി: തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  12. ഡോ. അരുൾ ആർ.ബി. കൃഷ്ണ: എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ മുകളിൽ പരാ 1(ii)-ൽ സൃഷ്ടിച്ച എക്സ്-കേഡർ തസ്തികയിൽ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് & കമ്മീഷണർ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  13. മെറിൻ ജോസഫ്: കോഴിക്കോട് സിറ്റി കമ്മീഷണർ ഒഫ് പൊലീസിനെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  14. ഷൗക്കത്തലി എ.പി: ആലപ്പുഴ ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഒഫ് പൊലീസിനെ മുകളിൽ പരാ 1(iii)-ൽ സൃഷ്ടിച്ച എക്സ്-കേഡർ തസ്തികയിൽ കോഴിക്കോട് സിറ്റി കമ്മീഷണർ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  15. പ്രശാന്തൻ കാനി ബി.കെ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് വിജിലൻസ് ഓഫീസറെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  16. സാബു മാത്യു കെ.എം: ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  17. ഷാജി സുഗുണൻ: കേരള വനിതാ കമ്മീഷൻ ഡയറക്റ്ററെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  18. വിഷ്ണു പ്രദീപ് ടി.കെ: കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  19. അബ്ദുൽ റഷീദ് എ: തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫൻസസ് വിങ് സൂപ്രണ്ട് ഒഫ് പൊലീസിനെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  20. എസ്. ദേവ മനോഹർ: അഡീഷണൽ എക്സൈസ് കമ്മീഷണറെ (എൻഫോഴ്സ്മെന്‍റ്) വയനാട് ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  21. ബി. കൃഷ്ണ കുമാർ (സീനിയർ): തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയെ റെയിൽവേ സൂപ്രണ്ട് ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  22. നിധിൻരാജ് പി: കണ്ണൂർ സിറ്റി കമ്മീഷണർ ഒഫ് പൊലീസിനെ കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  23. ബി.വി. വിജയ ഭാരത് റെഡ്ഡി: കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയെ കണ്ണൂർ സിറ്റി കമ്മീഷണർ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  24. അനുജ് പാലിവാൾ: കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയെ മുകളിൽ പരാ 1(iv)-ൽ സൃഷ്ടിച്ച എക്സ്-കേഡർ തസ്തികയിൽ പൊലീസ് ആസ്ഥാനം ക്രമസമാധാന ചുമതലയുള്ള അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  25. ഫരാഷ് ടി: കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയെ എറണാകുളം കോസ്റ്റൽ പൊലീസ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  26. മോഹനചന്ദ്രൻ നായർ എം.പി: ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയെ കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  27. മുഹമ്മദ് നദീമുദ്ദീൻ: റെയിൽവേ സൂപ്രണ്ട് ഒഫ് പൊലീസിനെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  28. ഉമേഷ് ഗോയൽ: ടെലികോം സൂപ്രണ്ട് ഒഫ് പൊലീസിനെ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  29. ഡോ. നസീം എ: മറൈൻ എൻഫോഴ്സ്മെന്‍റ് സൂപ്രണ്ട് ഒഫ് പൊലീസിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  30. സി.എസ്. ഷാഹുൽ ഹമീദ്: എറണാകുളം കോസ്റ്റൽ പൊലീസ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 1 സൂപ്രണ്ട് ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

എൽഡിഎഫ് സർക്കാർ പിഎം ശ്രീ ഫണ്ട് വാങ്ങിയിട്ടില്ല; യുഡിഎഫ് സർക്കാരിന്‍റെ ആരോപണം തള്ളി കേന്ദ്ര രേഖകൾ

താമരശ്ശേരി ചുരത്തിൽ നിന്ന് വാൻ മറിഞ്ഞു; ഡ്രൈവർ ചാടി രക്ഷപെട്ടു

സൗജന്യയാത്ര 15ന് രാവിലെ 8.30 മുതൽ; സ്ത്രീകൾക്ക് 'സീറോ' ടിക്കറ്റ് നൽകും

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്; ഓറഞ്ച്, യെലോ അലർട്ടുകൾ

ഇനിയില്ല, ബൈ ബൈ വില‍്യംസൺ; 16 വർഷം നീണ്ട കരിയറിന് വിട