മലബാർ ഗോൾഡിന്‍റെ ആഭരണ ബോക്സ് നിർമാണ കേന്ദ്രത്തിൽ തീപിടിത്തം, വൻ നാശനഷ്ടം

 
Kerala

മലബാർ ഗോൾഡിന്‍റെ ആഭരണ ബോക്സ് നിർമാണ കേന്ദ്രത്തിൽ തീപിടിത്തം, വൻ നാശനഷ്ടം

വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ പ്രദേശവാസികളാണ് തീ കണ്ടത്

Manju Soman

കോഴിക്കോട്: മലബാർ ഗോൾഡിന്‍റെ ആഭരണ ബോക്സ്സ് നിർമാണ കേന്ദ്രത്തിന് തീപിടിച്ചു. കോഴിക്കോട് ഉള്ളിയേരിയിലുള്ള ആഭരണ ബോക്സ് മോഡൽ നിർമിക്കുന്ന സ്ഥാപനത്തിലാണ് വൻ തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ പ്രദേശവാസികളാണ് തീ കണ്ടത്. ഉടൻതന്നെ കൊയിലാണ്ടി ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.

ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീഅണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് നരിക്കുനി, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നും കൂടുതൽ യൂണിറ്റുകൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സ്ഥാപന ഉടമകൾക്ക് ഉണ്ടായത്.

സ്ഥാപനത്തിനകത്തെ സാധനസാമഗ്രികൾ പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിൽ ആർക്കും പരുക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.