മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ

 
Kerala

മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ

ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്കാ​ണ് പ്രവേശനം, പുതിയ ഉത്തരവ് ​പ്രകാരം ജില്ലകളിൽ അധികമായി 7,200 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും

Namitha Mohanan

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടി 120 അധിക ബാച്ച് അനുവദിച്ച് ഉത്തരവി​റങ്ങി.

യുഡിഎഫ് സർക്കാർ പ്രകടനപത്രികയിൽ പ്ലസ് വണ്ണി​ന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന പറഞ്ഞ ഉറപ്പാണ് ഇതു​വഴി പാലിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർ​ഗോഡ് (10) എന്നിങ്ങനെയാ​ണ് താത്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്. ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്കാ​ണ് പ്രവേശനം, ഇ​തു​പ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി