മലപ്പുറത്ത് മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടിൽ വീണു; ക്ലീനർ കുടുങ്ങിക്കിടക്കുന്നു

 
Kerala

മലപ്പുറത്ത് മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടിൽ വീണു; ക്ലീനർ കുടുങ്ങിക്കിടക്കുന്നു

ലോറി നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു

Namitha Mohanan

മലപ്പുറം: മലപ്പുറം ആതവനാട് മിനി ലോറി ക്വാറിയിലെ വെള്ളക്കെട്ടിൽ വീണു. ലോറിയുടെ ക്ലീനർ കുടുങ്ങിക്കിടക്കുന്നു. ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹായി മുസ്തഫയാണ് വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നത്. ലോറി നിയന്ത്രണം നഷ്ടപ്പെട്ട് 65 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

തിരൂരിൽ നിന്നുള്ള അഗ്നി രക്ഷാ യൂണിറ്റ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തിരച്ചിലിനിടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് പരുക്കേറ്റു. ക്വാറിയല്‍ വെള്ളമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണ്. വടം കെട്ടി ഉയർത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പ്രയോജനം കണ്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ