ബിജെപി വിട്ട നടൻ ദേവൻ ഇനി വിജയ്ക്കൊപ്പം; ടിവികെയുടെ കേരള അധ‍്യക്ഷനായേക്കും

 
Kerala

ബിജെപി വിട്ട നടൻ ദേവൻ ഇനി വിജയ്ക്കൊപ്പം; ടിവികെയുടെ കേരള അധ‍്യക്ഷനായേക്കും

വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ മാധ‍്യമങ്ങളോട് പറഞ്ഞു

Aswin AM

കോട്ടയം: ബിജെപിയിൽ നിന്നും അടുത്തിടെ രാജിവച്ച നടൻ ദേവൻ തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ( ടിവികെ) ചേർന്നേക്കും. വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ മാധ‍്യമങ്ങളോട് പറഞ്ഞു.

‌ടിവികെയുടെ കേരള സംസ്ഥാന അധ‍്യക്ഷ പദവി ദേവന് ലഭിച്ചേക്കുമെന്നാണ് സൂചന. സെപ്റ്റംബർ 10ന് ശേഷം വിജയ്‌യെ കാണാൻ ദേവൻ ചെന്നൈയിൽ എത്തിച്ചേരും. അവിടെ നടക്കുന്ന കൂടിക്കാഴ്ചയിലായിരിക്കും ഇക്കാര‍്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

നിലവിൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച വൈകുന്നതെന്ന് ദേവൻ വ‍്യക്തമാക്കി. 6 ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും തങ്ങൾ തമ്മിൽ നല്ല അടുപ്പമാണെന്നുമാണ് ദേവൻ പറയുന്നത്. കഴിഞ്ഞ ദിവസം നടി പ്രിയങ്കയ്ക്കൊപ്പം രണ്ടു ടിവികെ നേതാക്കൾ ദേവനെ കാണാനെത്തിയിരുന്നു. ഇതുകൂടാതെ ഗൂഗിൽ മീറ്റിലൂടെ ടിവികെയുടെ ഉന്നത നേതാക്കളുമായി ദേവൻ സംസാരിച്ചിട്ടുണ്ട്.

കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവൻ ബിജെപിയിൽ നിന്നും രാജിവച്ചതായി പ്രഖ‍്യാപിച്ചത്. ബിജെപിക്ക് വേണ്ടി താൻ അഗ്രസീവായി പ്രവർത്തിച്ചെന്നും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ വിജയിച്ചതിനു പിന്നിൽ തന്‍റെ സംഭാവനയുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. താൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്‍റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. എന്നാൽ സംസ്ഥാന ബിജെപിയിലത് കണ്ടില്ലെന്നും തന്‍റെ വഴിയിതല്ലെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം വ‍്യക്തമാക്കിയിരുന്നു.

പീഡന കേസ് ഒതുക്കാൻ 5 കോടി ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ; ഭഗവന്ത് മന്നിന്‍റെ രാജിക്കായി ബിജെപിയും

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമെന്ന് ട്രംപ്; ഭൂപടം വീണ്ടും പങ്കുവച്ചു

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; 2 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു

പൊലീസ് സ്റ്റേഷനിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി