ജെറിൻ ജോർജ്

 
Kerala

ഇറാനിയൻ കപ്പലിൽ കുടുങ്ങിയ ഹരിപ്പാട് സ്വദേശിക്കായി മാതാപിതാക്കളുടെ അപേക്ഷ

ജെറിൻ കഴിഞ്ഞ മാർച്ചിൽ നാട്ടിലെത്തേണ്ടതായിരുന്നുവെങ്കിലും യുദ്ധം കാരണം കപ്പൽ ഇറാനിലേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു

Kochi Bureau

ആലപ്പുഴ: പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇറാനിയൻ കപ്പലിൽ കുടുങ്ങിയ ഹരിപ്പാട് സ്വദേശി ജെറിൻ ജോർജിന്‍റെ മോചനത്തിനായി മാതാപിതാക്കൾ അധികൃതരുടെ സഹായം തേടി.

എട്ട് മാസം മുൻപാണ് ജെറിൻ ജോലിക്ക് പോയത്. കഴിഞ്ഞ മാർച്ചിൽ നാട്ടിലെത്തേണ്ടതായിരുന്നുവെങ്കിലും യുദ്ധം കാരണം കപ്പൽ ഇറാനിലേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു.

കപ്പലിൽ ഭക്ഷണത്തിന് ക്ഷാമമുണ്ടെന്നും മകന്‍റെ അവസ്ഥയിൽ വലിയ ആശങ്കയുണ്ടെന്നും ജെറിന്‍റെ മാതാപിതാക്കൾ പറഞ്ഞു. ജെറിനെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്ക് ഇവർ നിവേദനം നൽകിയിട്ടുണ്ട്.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു