Kerala

ഹെഡ്സെറ്റിൽ സംസാരിച്ച് ട്രാക്ക് മുറിച്ച് കടന്നു; വിദ്യാർത്ഥിനി ട്രെയിന്‍ തട്ടിമരിച്ചു

നിഖിത ഉപയോഗിച്ചിരുന്ന ഫോണും ഹെഡ്സെറ്റും സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു.

MV Desk

ചെന്നൈ: ചെന്നൈയിൽ (chennai) മലയാളി വിദ്യാർത്ഥിനി ട്രെയിന്‍ തട്ടിമരിച്ചു. കൊല്ലം പുത്തൂർ സ്വദേശി നിഖിത കെ സിബിയാണ് മരിച്ചത്. 19 വയസായിരുന്നു.

ഇന്നു രാവിലെ ഇരുംബലിയൂരിൽ പഴയ റെയിൽവേ ഗേറ്റ് സമീപത്തെ ട്രാക്കിലാണ് അപകടം. നിഖിത സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു (died). ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം. ഹെഡ് ഫോണിൽ സംസാരിച്ച് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

നിഖിത ഉപയോഗിച്ചിരുന്ന ഫോണും ഹെഡ്സെറ്റും സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു. ഇതാണ് നിഖിത ഹെഡ്സെറ്റിൽ സംസാരിച്ചാണ് ട്രാക്കി (railway track) മുറിച്ചു കടക്കാന്‍ ശ്രമിച്ചതെന്ന വിലയിരുത്തലിൽ എത്തിച്ചത്. മൃതദേഹം ആശുപത്രയിലേക്ക് മാറ്റി. താംബരം എംസിസി കോളെജിലെ വിദ്യാർത്ഥിനിയാണ്.

ഖമനേയി കൊല്ലപ്പെട്ടു; ഇറാന്‍റെ പരമോന്നത നേതാവ് പൈശാചികനെന്ന് ട്രംപ്

ഗൾഫിൽ നിന്നുള്ള 700 സർവീസുകൾ റദ്ദാക്കി: 20,000 ത്തിലേറെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നു

ഖമനേയി കൊല്ലപ്പെട്ടത് സ്വന്തം ഓഫിസിൽവച്ച്, ട്രെംപിന് നന്ദി പറഞ്ഞ് വിമത നേതാവ്

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ ഭീതിയിൽ

വൈദ്യുതി നിരക്ക് കുറയുന്നു