വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ മലയാളി കുടുംബം, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

 

file image

Kerala

വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ മൂന്നംഗ മലയാളി കുടുംബം, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം സ്വദേശികളാണ് അച്ഛനും അമ്മയും മകളുമാണ് ജീവനൊടുക്കിയത്

Manju Soman

പൂനെ: മൂന്നംഗ മലയാളി കുടുംബത്തെ പൂനെയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളാണ് അച്ഛനും അമ്മയും മകളുമാണ് ജീവനൊടുക്കിയത്. വിഷവാതകം ശ്വസിച്ചാണ് മൂന്നു പേരും മരിച്ചത്. ഇവരുടെ ഫ്ലാറ്റിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

തിരുവനന്തപുരം സ്വദേശി പി.എസ്. വിനോദ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. പിംപ്രി മോർവാഡിയിലെ കരിഷ്മ ഗ്ലോറി ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. മൂന്നു പേരെയും ഫ്ലാറ്റിനു വെളിയിൽ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായ നിലയിൽ മൂവരേയും കണ്ടെത്തുന്നത്.

ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ വിനോദിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയും മകളും ചികിത്സയിൽ കഴിയുന്നതിനിടെ മരിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള കത്തും ഫ്ലാറ്റിൽ നിന്ന് കിട്ടി.

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ

മുഖ‍്യമന്ത്രിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരേ കേസ്

കേരളം ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണം തുടരും

100 രൂപ കൈക്കൂലി വാങ്ങി; 75 വയസുകാരന് ഒരു വർഷം തടവ് ശിക്ഷ