അശ്വതി 
Kerala

ബംഗളൂരു: താമസസ്ഥലത്ത് മലയാളി യുവതിയെ തൂങ്ങി മരിച്ച നിലയിൽ‌ കണ്ടെത്തി

മ‍്യതദേഹം യെഹലങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി

ബംഗളൂരു: ബംഗളൂരുവിൽ താമസസ്ഥലത്ത് മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് നാദാപുരം സ്വദേശി അശ്വതി (20) ആണ് മരിച്ചത്. ബംഗളൂരു ചിക്കജാല വിദ‍്യാനഗറിലെ താമസ്ഥലത്ത് ഓഗസ്റ്റ് 30 വെള്ളിയാഴ്ച്ചയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

മ‍്യതദേഹം യെഹലങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഓൾ ഇന്ത‍്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെയാണ് മ‍്യതദേഹം നാട്ടിലേക്കേ് കൊണ്ടുപോയത്. ബംഗളൂരു രാജ‍്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയായിരുന്നു അശ്വതി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: അശ്വന്ത്, ആരാധ‍്യ.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി