മംഗളൂരു – ചെന്നൈ റൂട്ടിൽ സ്‌പെഷ്യൽ ട്രെയ്ൻ രണ്ടു ദിവസം.

 

Representative image

Kerala

മംഗളൂരു – ചെന്നൈ റൂട്ടിൽ സ്‌പെഷ്യൽ ട്രെയ്ൻ; കേരളത്തിൽ 10 സ്റ്റോപ്പ്

കാസർഗോഡ്, കാഞ്ഞങ്ങാട്‌, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്‌, തിരൂർ, ഷൊർണൂർ, പാലക്കാട്‌ എന്നിവിടങ്ങളിൽ സ്റ്റോപ്പ്

Thiruvananthapuram Bureau

തിരുവനന്തപുരം: മംഗളൂരു - ചെന്നൈ റൂട്ടിൽ ഈ മാസം 6, 13 തീയതികളിൽ സ്‌പെഷ്യൽ ട്രെയ്ൻ സർവീസ് നടത്തും. മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (06126) മംഗളൂരു സെൻട്രലിൽ നിന്ന്‌ വൈകിട്ട്‌ നാലിന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 10.30ന്‌ ചെന്നൈയിൽ എത്തും. ചെന്നൈ എഗ്‌മൂർ– മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌ സ്പെഷ്യൽ (06125) ഏഴ്, 14 തീയതിൽ സർവീസ്‌ നടത്തും. ചെന്നൈ എഗ്‌മൂറിൽ നിന്ന്‌ പകൽ രണ്ടിന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 6.50ന്‌ മംഗളൂരുവിൽ എത്തും.

രണ്ട് എസി ടു ടയർ, എട്ട് എസി ത്രീ ടയർ, ആറ് സ്ലീപ്പർ, നാല് ജനറൽ, ഒരു ഭിന്നശേഷി കോച്ച്‌ എന്നിവയുണ്ടാകും. കാസർഗോഡ്, കാഞ്ഞങ്ങാട്‌, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്‌, തിരൂർ, ഷൊർണൂർ, പാലക്കാട്‌ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.

എറണാകുളം ജങ്‌ഷൻ– മുസാഫർപുർ (ബിഹാർ) എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ(06085) 10 മുതൽ 24 വരെയുള്ള വെള്ളിയാഴ്‌ചകളിൽ സർവീസ്‌ നടത്തും. എറണാകുളം ജങ്‌ഷനിൽ നിന്ന്‌ രാത്രി 9.30ന്‌ പുറപ്പെട്ട്‌ നാലാം ദിവസം രാവിലെ 7.30ന്‌ മുസാഫർപുരിൽ എത്തും. തിരിച്ചുള്ള മുസാഫർപുർ– എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (06086) 13 മുതൽ 27 വരെയുള്ള തിങ്കളാഴ്‌ചകളിൽ സർവീസ്‌ നടത്തും.

രാത്രി 9.15ന്‌ മുസാഫർപുരിൽ നിന്ന്‌ പുറപ്പെടുന്ന ട്രെയ്ൻ നാലാം ദിവസം രാവിലെ 10.45ന്‌ എറണാകുളത്ത്‌ എത്തും. ഒരു എസി ടു ടയർ, നാല് എസി ത്രീ ടയർ, 12 സ്ലീപ്പർ, രണ്ട് ജനറൽ എന്നിങ്ങനെയാണ്‌ കോച്ചുകൾ. ആലുവ, തൃശൂർ, പാലക്കാട്‌ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ട്‌.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി