പരുക്കേറ്റവരെ സന്ദർശിക്കുമെന്ന് മണിയൻപിള്ള രാജു

 
Kerala

ദൈവാനുഗ്രഹം സിസിടിവി കിട്ടി; തെറ്റുകാരനല്ലെന്ന് തെളിഞ്ഞു, പരുക്കേറ്റവരെ സന്ദർശിക്കുമെന്ന് മണിയൻപിള്ള രാജു

ഞാൻ തെറ്റുകാരനല്ലെന്ന് മണിയൻപിള്ള രാജു

Jisha P.O.

തിരുവനന്തപുരം: കാർ അപകടവുമായി ബന്ധപ്പെട്ട പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനാൽ താൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞുവെന്ന് മണിയൻപിള്ള രാജു. അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും.

ഈ അപകടത്തിൽ ഞാൻ തെറ്റുകാരനല്ലെന്ന് മണിയൻപിള്ള രാജു പറഞ്ഞു. താൻ പതിയെ വണ്ടി ഓടിക്കാറുള്ളൂ. തനിക്ക് ഡ്രൈവറില്ല. ദീർഘദൂര യാത്രകൾക്ക് മാത്രമാണ് ഡ്രൈവറെ വെയ്ക്കാറുള്ളത്. വണ്ടി പൊന്നുപോലെയാണ് നോക്കുന്നത്.

വണ്ടി വരുന്നുണ്ടോയെന്ന് നോക്കിയിട്ടാണ് വാഹനം ഇറക്കിയത്. പെട്ടെന്ന് വണ്ടി എവിടെനിന്നാണ് വന്നതെന്നറിയില്ല. ദൈവനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി. അല്ലെങ്കിൽ ഞാൻ തെറ്റുകാരനായേനെയെന്നും നടൻ പറഞ്ഞു. വണ്ടി തട്ടിയപ്പോൾ തന്നെ പേടിച്ചു പോയി. ഉടനെ തന്നെ ക്ലബിലേക്ക് വിളിച്ചു പറഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു. വീട്ടിൽ ആരുമില്ല രാവിലെ എത്താമെന്ന് പറഞ്ഞിട്ടാണ് പോയതെന്നും മണിയൻപിള്ള രാജു പറഞ്ഞു

1.5 കോടി രൂപ പിഴയടയ്ക്കണം; ആദായ നികുതി കേസിൽ നടൻ വിജയ്ക്ക് തിരിച്ചടി

ദീപക്കിന്‍റെ ആത്മഹത‍്യ: പ്രതി ഷിംജിതയുടെ ജാമ‍്യഹർജി പരിഗണിക്കുന്നത് മാറ്റി

സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെചൊല്ലി തർക്കം; യുവതിയുടെ കൈപ്പത്തി അമ്മാവൻ വെട്ടിമാറ്റി

ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ. മാണി

പിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തു