മരട് അനീഷ്

 
Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ

അനീഷ് നിലവിൽ കരുതൽ തടങ്കലിലാണുള്ളത്

Jisha P.O.

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ. മുളവുകാട് പൊലീസാണ് അനീഷിനെ കസ്റ്റഡിയിലെടുത്തത്. ഹണി ട്രാപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴാണ് മരട് അനീഷിനെയും ഒപ്പം കണ്ടതെന്നും തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അനീഷ് നിലവിൽ കരുതൽ തടങ്കലിലാണുള്ളത്. കേസിൽ ഇയാൾക്കെതിരേ വാറന്‍റുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഹണിട്രാപ്പ് കേസിലെ പ്രതിയെ തേടിയാണ് പൊലീസ് സംഘം പനമ്പുകാട് ഭാഗത്തെത്തിയത്.

ഈസമയത്ത് പ്രതിക്കൊപ്പം മരട് അനീഷും ഉണ്ടായിരുന്നു. ഇതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ‌ മാത്രം അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരട് അനീഷ്. അടുത്തിടെ തമിഴ്നാട് പൊലീസ് ഇയാളെ അന്വേഷിച്ച് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ പൊക്കിയത്. അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറുമെന്നണ് വിവരം.

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി വോട്ടെടുപ്പിന്‍റെ തലേദിവസം വരെ റിമാൻഡിൽ; പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി