12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

 
Kerala

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

ദിവസങ്ങളോളം നീണ്ടുനിന്ന കാട്ടുതീയിൽ ഏക്കർ കണക്കിന് പ്രദേശത്തെ സസ്യസമ്പത്തും മരങ്ങളും ചെടികളും പൂർണമായി കത്തിനശിച്ചു

Namitha Mohanan

മറയൂർ: നീലക്കുറിഞ്ഞി പൂക്കുന്ന ഇടുക്കി മറയൂരിലെ ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ പടർന്നുപിടിച്ചു. ആനമുടി ഷോല ദേശീയോദ്യാനത്തിന്‍റെ ഭാഗമായ കാന്തല്ലൂർ ചന്ദ്രമണ്ഡലം ഉൾപ്പെടുന്ന ഒള്ളവയൽ വത്സപ്പെ മലനിരകളിലാണ് അടുത്തിടെ വലിയ രീതിയിൽ തീപിടിത്തമുണ്ടായത്.

ദിവസങ്ങളോളം നീണ്ടുനിന്ന കാട്ടുതീയിൽ ഏക്കർ കണക്കിന് പ്രദേശത്തെ സസ്യസമ്പത്തും മരങ്ങളും ചെടികളും പൂർണമായി കത്തിനശിച്ചു. ഈ മേഖലയിൽ 2018-ലാണ് അവസാനമായി നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്. അടുത്ത പൂക്കാലം 2029-2030 കാലയളവിലാണ് പ്രതീക്ഷിക്കുന്നത്. ‌

എന്നാൽ നിലവിലുണ്ടായ തീപിടിത്തത്തിൽ, അടുത്ത പൂക്കാലത്തിനായി വളർന്നുകൊണ്ടിരുന്ന കുറിഞ്ഞിച്ചെടികളും അവയുടെ വിത്തുകളും നശിച്ചുപോയിട്ടുണ്ടാകാമെന്ന ആശങ്കയാണ് അധികൃതർ പങ്കുവയ്ക്കുന്നത്.

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

കേരളത്തിലെ കർഷകർക്ക് ഉത്തർപ്രദേശിലേക്ക് ക്ഷണം

മാസപ്പടി കേസ്; പിണറായിക്കെതിരേ കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം മാത്രമെന്ന് വി.ഡി. സതീശൻ