മുഹമ്മദ് റിയാസ്, പിണറായി വിജയൻ

 
Kerala

മാസപ്പടി കേസ്; 20 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇഡി

ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണെന്നും ഇത് തെളിയിക്കുന്ന ബാങ്ക് രേഖകളും ഇഡി ഡിജിപിക്ക് കൈമാറി

Namitha Mohanan

കൊച്ചി: മാസപ്പടി കേസിൽ ഹവാല ഇടപാട് സംബന്ധിച്ച വിശദാംശങ്ങളും. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കൈമാറിയ കത്തിലാണ് ഹവാല ഇടപാടിന്‍റെ വിവരങ്ങളും അടങ്ങിയിരിക്കുന്നത്.

വീണാ വിജയൻ 20.5 കോടിയുടെ ഹവാല ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നുമാണ് ഇഡി നൽകിയ വിവരങ്ങളിൽ പറയുന്നത്. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണെന്നും ഇത് തെളിയിക്കുന്ന ബാങ്ക് രേഖകളും ഇഡി ഡിജിപിക്ക് കൈമാറി.

അതേസമയം, പിണറായിക്കെതിരേ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. രാഷ്ട്രീയ തിരിച്ചടി ഉണ്ടാവാതിരിക്കാൻ കരുതലോടെ നീങ്ങുകയാണ് സർക്കാർ. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം.

"അമ്മായിഅമ്മയെ നോക്കാൻ മരുമകൾക്കോ മുത്തശ്ശിയെ നോക്കാൻ പേരക്കുട്ടിക്കോ നിയമപരമായി ബാധ്യതയില്ല": കേരള ഹൈക്കോടതി

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നു

തൃശൂരിൽ ക്ഷേത്രത്തിൽ മോഷണം; ദേവിക്ക് ചാർത്തിയിരുന്ന താലിയും ഭണ്ഡാരത്തിലെ പണവും കവർന്നു

പിഎസ്സി ക്രമക്കേട്; ഉദ്യോ​ഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായി, വകുപ്പുതല നടപടിക്ക് എസ്ഐടിയുടെ ശുപാർശ

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി