മാത്യു കുഴൽനാടന്‍,  കെ. കൃഷ്ണൻകുട്ടി

 
Kerala

പ്രളയം മനുഷ്യനിർമിതമെന്ന് മാത്യു കുഴൽനാടന്‍റെ ആരോപണം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി

ഇത് സംബന്ധിച്ച് മാത്യു ടി. തോമസിന്‍റേയും കെ. കൃഷ്ണൻ കുട്ടിയുടേതുമടക്കം ശബ്ദ രേഖകളും മാത്യു കുഴൽനാടൻ പുറത്തുവിട്ടിരുന്നു

Namitha Mohanan

തിരുവനന്തപുരം: പ്രളയം മനുഷ്യ നിർമിതമെന്ന മാത്യു കുഴൽ നാടന്‍റെ ആരോപണത്തിൽ മറുപടിയുമായി വൈദ്യുത മന്ത്രി കെ. കൃഷ്ണൻ‌ കുട്ടി. 2018 ലെ പ്രളയം മനുഷ്യ നിർമിതമാണെന്നും പിണറായി സർക്കാരാണ് ഇതിന് പിന്നിലെന്നുമാണ് മാത്യു കുഴൽ നാടൻ ആരോപിച്ചത്. ഇത് സംബന്ധിച്ച് കൃഷ്ണൻ കുട്ടിയുടെതെന്ന് ആരോപിക്കുന്ന ശബ്ദ രേഖയും മാത്യു കുഴൽ നാടൻ പുറത്തു വിട്ടിരുന്നു. ഇതിനെതിരേയാണ് മന്ത്രി രംഗത്തെത്തിയത്.

കനത്ത മഴ മൂലമാണ് പ്രളയമുണ്ടായതെന്ന് ഐഐടി റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ടന്നെന്ന് പറഞ്ഞ മന്ത്രി വിഷയത്തിൽ‌ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ശബ്ദ രേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും എഐ ആണെന്ന് സംശയമുണ്ടെന്നുമടക്കം മന്ത്രി പ്രതികരിച്ചു.

ആദ്യ പിണറായി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന മാത്യു ടി. തോമസ് സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നാണ് മാത്യു കുഴൽ നാടന്‍റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടു. മാത്യു ടി. തോമസ് തോട്ടപ്പള്ളി സ്പിൽവേ, സമയത്ത് തുറക്കാത്തത് കരിമണൽ കമ്പനിക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരിൽ പ്രളയത്തിന് അടക്കം കാരണമായെന്നുമാണ് ആരോപണം.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി