ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയിൽ പെസഹ വ്യാഴം

 
Kerala

ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയിൽ പെസഹ വ്യാഴം; പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷ

പള്ളികളിൽ പ്രത്യേക പ്രാർഥന

Jisha P.O.

കൊച്ചി: ക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ ഓർമ പുതുക്കി ക്രൈസ്തവർ പെസഹ വ്യാഴം ആചരിക്കുന്നു. ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ കോട്ടയം പാമ്പാടിയിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

ക്രിസ്തു ശിഷ്യന്മാരുടെ കാൽ കഴുകിയതിന്‍റെ പ്രതീകമായി കാതോലിക്ക ബാവ വൈദികരുടെ പാദങ്ങൾ കഴുകി ചുംബിക്കും. ക്രിസ്തുദേവൻ കുരിശുമരണത്തിന് മുൻപ് 12 ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓർമയിലാണ് പെസഹ ആചരിക്കുന്നത്.

അന്ത്യ അത്താഴവേളയിൽ അപ്പവും വീഞ്ഞും പകുത്തു നൽകി യേശു വിശുദ്ധ കുർബാന സ്ഥാപിച്ച ദിവസം കൂടിയാണിത്.