ഷാജി

 
Kerala

വസ്ത്രം കീറിപ്പോയ യുവതിക്ക് സ്വന്തം ഉടുമുണ്ടൂരി നൽകിയ ഷാജിക്ക് ഒരു ലക്ഷം രൂപ സ്നേഹ സമ്മാനം നൽകി എംസിആർ ടെക്സ്റ്റൈൽസ്

എംസിആർ ടെക്സ്റ്റൈൽസ് ചെയർമാൻ എം.സി. റോബിൻ നേരിട്ടെത്തിയാണ് ഷാജിക്ക് സമ്മാനത്തുക കൈമാറിയത്

Namitha Mohanan

കൊച്ചി: ബസിനടിയിലേക്ക് വീണ് വസ്ത്രം പൂർണമായും കീറിപ്പോയ യുവതിക്ക് ഉടുമുണ്ടഴിച്ച് നൽകി ചായവിൽപ്പനക്കാരൻ ഷാജിക്ക് എംസിആർ ടെക്സ്റ്റൈൽസ് ഒരു ലക്ഷം രൂപ സ്നേഹ സമ്മാനം നൽകി. എംസിആർ ടെക്സ്റ്റൈൽസ് ചെയർമാൻ എം.സി. റോബിൻ നേരിട്ടെത്തിയാണ് ഷാജിക്ക് സമ്മാനത്തുക കൈമാറിയത്.

അപകടത്തിൽപ്പെട്ട സ്ത്രീയുടെ മാന്യത സംരക്ഷിക്കാനുള്ള ഷാജിയുടെ ഇടപെടൻ സമൂഹമാധ്യമത്തിലടക്കം വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മനുഷ്യത്വവും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിച്ച ഷാജിയുടെ പ്രവർത്തനത്തെ ആദരിക്കാനാണ് ഈ സമ്മാനമെന്ന് എം.സി. റോബിൻ പറഞ്ഞു. അപകടത്തിന് പിന്നാലെ നിരവധി പേരാണ് ഷാജിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്.

Get updates on WhatsApp

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്