മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമസംഘം ടൂറിസം സെക്രട്ടറി കെ. ബിജുവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

 
Kerala

തിരുവനന്തപുരം സന്ദർശിച്ച് മഹാരാഷ്ട്ര, ​ഗോവ മാധ്യമസംഘം; ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും മാധ്യമസംഘം സന്ദർശിച്ചു

MV Desk

തിരുവനനന്തപുരം: 2015 മുതൽ 2025 വരെയുള്ള പത്തുവർഷക്കാലത്തിനിടെ കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ വലി‌യ വർദ്ധനവുണ്ടായതായി സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു. മുംബൈ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ കേരള സന്ദർശനത്തിന് എത്തിയ മഹാരാഷ്ട്ര, ​ഗോവ മാധ്യമസംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ടൂറിസം സെക്രട്ടറി മാധ്യമ സംഘവുമായി ചർച്ച ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തീർത്ഥാടനം, ഡെസ്റ്റിനേഷൻ വിവാഹങ്ങൾ എന്നിവയ്ക്കായി കേരളത്തിൽ എത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും, ഇത് വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ ​ഗുണകരമായിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറി പറഞ്ഞു. തിരുവനന്തപുരത്ത് വച്ചാണ് കൂടിക്കാഴ്ച നടന്നത്. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്റ്റർ വി. പാർവതിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമസംഘം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കുകയും ചെയ്തു. തുറമുഖത്തിന്‍റെ സിഇഒ പ്രദീപ് ജയരാമനുമായി സംഘം ആശയവിനിമയം നടത്തി. തുറമുഖത്തിന്‍റെ അത്യാധുനിക പ്രവർത്തനങ്ങളെയും വികസന ഘട്ടങ്ങളെയും കുറിച്ച് മാനേജ്‌മെന്‍റ് പ്രതിനിധികൾ വിശദീകരിച്ചു. തെക്കൻ ഏഷ്യയിലെ ആദ്യത്തെ പൂർണ ഓട്ടോമേറ്റഡ് അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്ത് ആകെയുള്ള 20 ക്രെയ്ൻ ഓപ്പറേറ്റർമാരിൽ ഒൻപത് പേരും സ്ത്രീകളാണ്. നിലവിൽ 1200 ഓളം പേർക്ക് തൊഴിൽ നൽകുന്ന വിഴിഞ്ഞം പദ്ധതിയിലെ ജീവനക്കാരിൽ 70-72 ശതമാനവും പ്രദേശവാസികളാണെന്നും 2.4 ദശലക്ഷത്തിലധികം ടിഇയു ചരക്കുനീക്കം തുറമുഖം കൈകാര്യം ചെയ്തു കഴിഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.

വരും ദിവസങ്ങളിൽ സംഘം സംസ്ഥാന പൊലീസ് മേധാവിയെയും കേരള പൊലീസ് സൈബർ സെക്യൂരിറ്റി വിഭാ​ഗത്തിലെ ഉന്നത ഉദ്യോ​ഗസ്ഥരെയും സന്ദർശിക്കും. വിക്രം സാരാഭായ് സ്പേസ് സെന്‍ററിലും സംഘം സന്ദർശനം നടത്തും.

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

തമിഴ്നാട് സർക്കാർ വിദ്യാർഥി ഹോസ്റ്റലുകളിൽ ബീഫ് ഉൾപ്പെടുത്താനുള്ള നിർദേശം വിവാദത്തിൽ

2027-28 ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും; പ്രീ-ബജറ്റ് ചർച്ച ഒക്റ്റോബർ 12 മുതൽ

കൈക്കൂലി കേസിൽ പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം; എസ്ഐടി രൂപീകരിച്ചു