ശോഭാ സുരേന്ദ്രൻ 
Kerala

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ

കണ്ടാമൃ​ഗത്തിന്‍റെ തൊലിക്കട്ടിയാണ് മന്ത്രിക്കെന്നും ബിജെപി നേതാവ്

Megha Ramesh Chandran

കോട്ട‍യം: മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ആരോ​ഗ്യമന്ത്രി വീണാ ജോർജാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീണാ ജോർജിനെപ്പോലെ ഞങ്ങൾ മേലനങ്ങാതെ നടക്കുന്നവരല്ല. ഞങ്ങൾ ചെളിയിലിരിക്കേണ്ടി വന്നാൽ അവിടെയിരിക്കും- ശോഭ പറഞ്ഞു.

ജീവിതം തന്നെ ഈ സമൂഹത്തിനു വേണ്ടി സമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ഈ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. ഞങ്ങൾക്കൊരു മുഖ്യമന്ത്രിയും മന്ത്രിയും വേണ്ട. സമരത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ വീണാ ജോർജിനെ കൊണ്ട് ക്ഷ വരപ്പിക്കാനുള്ള തന്‍റേടം ബിജെപിക്കുണ്ട്- ശോഭ പറഞ്ഞു.

ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളെജിൽ പാവപ്പെട്ട അമ്മയും കുഞ്ഞും മരിച്ചിട്ട് ആരോ​ഗ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്തോ? രാജിവച്ചോ? എന്നിട്ടിപ്പോൾ ബോധക്ഷയം ഉണ്ടായിരിക്കുകയാണ്. കണ്ടാമൃ​ഗത്തിന്‍റെ തൊലിക്കട്ടിയാണ് മന്ത്രിക്കെന്നും അവർ പരിഹസിച്ചു.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

രാജിവയ്ക്കാൻ ഉദ്ദേശമില്ല, 2027 വരെ തുടരും; മാധ‍്യമ വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ

സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധർ; എതിർ‌പ്പുമായി സമസ്തയിലെ ഒരു വിഭാഗം

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം