സ്കൂളുകളിലും ആർത്തവ അവധി; ഇന്ദിരാ ഗ്യാരണ്ടി ആവർത്തിച്ച് സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം

 
Kerala

സ്കൂളുകളിൽ ആർത്തവ അവധി; ഇന്ദിര ഗ്യാരന്‍റി ആവർത്തിച്ച് സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം

പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിനും ഇതോടെ തുടക്കമായി.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇന്ദിര ഗ്യാരന്‍റി ആവർത്തിച്ച് യുഡിഎഫ് സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആൽലേക്കറാണ് നയപ്രഖ്യാപനം നടത്തുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പാർലമെന്‍റ് കാര്യമന്ത്രി സണ്ണി ജോസഫ് എന്നിവർ ചേർന്ന് ഗവർണറെ ആനയിച്ചു. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിനും ഇതോടെ തുടക്കമായി.

ഇന്ദിര ഗ്യാരന്‍റിക്കു പുറമേ സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി, സർക്കാർ - സ്വകാര്യ മേഖലകളിൽ ആറു മാസം വരെ പ്രസവ അവധി, വഖഫ് ബോർഡ് നവീകരണം, ഗവേഷക വിദ്യാർഥികൾക്ക് കൂടുതൽ സ്കോളർഷിപ്പ്, തീർഥാടന ടൂറിസത്തിന്‍റെ വിപുലീകരണം തുടങ്ങിയ വൻ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തിൽ ഇടം പിടിച്ചിരിക്കുന്നത്.

സിനിമാ നയം കൊണ്ടു വരുമെന്നും തിയെറ്റർ മേഖലയ്ക്ക് പ്രോത്സാഹനം നൽകുമെന്നും ഐഎക്ക് പ്രാധാന്യം നൽകിക്കൊണ്ട് മീഡിയ സിറ്റി കൊണ്ടു വരുമെന്നും പ്രഖ്യാപനത്തിൽ ഉണ്ട്.

അതിവേഗ റെയ്ൽ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് ഇ. ശ്രീധരൻ റിപ്പോർട്ട് കൈമാറി

കേരളത്തിൽ കനത്ത മഴ തുടരും

മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു

ഒറ്റയ്‌ക്കൊരു സൂര്യവംശി

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന് സസ്പെൻഷൻ