ആന്‍റോ അഗസ്റ്റിൻ, ലയണൽ മെസി

 
Kerala

മെസിയുടെ പേരിലെ തട്ടിപ്പ്; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് എസ്ഐടിയുടെ ശുപാർശ

സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരേ തെളിവുണ്ടെന്നാണ് എസ്ഐടി വ‍്യക്തമാക്കുന്നത്

Aswin AM

തിരുവനന്തപുരം: അർജന്‍റീന ദേശീയ ഫുട്ബോൾ ടീമിനെയും ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ ശുപാർശ. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരേ തെളിവുണ്ടെന്നാണ് എസ്ഐടി വ‍്യക്തമാക്കുന്നത്.

സാമ്പത്തിക നേട്ടമുണ്ടാക്കാൻ സ്പോൺസർ ഗൂഢാലോചന നടത്തിയതായും കമ്പനി എംഡി ആന്‍റോ അഗസ്റ്റിൻ തെറ്റിദ്ധരിപ്പിച്ച് കരാറുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. തട്ടിപ്പിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും എസ്ഐടി ആവശ‍്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് സെപ്റ്റംബർ 25ന് എസ്ഐടി കൈമാറും. നിലവിൽ കളമശേരി പൊലീസാണ് ആന്‍റോ അഗസ്റ്റിൻ അടക്കമുള്ളവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിക്കിമിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

പരസ്യ മദ്യപാനം തടഞ്ഞു; ഗൂണ്ടയുടെ ആക്രമണത്തിൽ എസ്ഐ കൊല്ലപ്പെട്ടു

ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചു; സിജെപി നേതാക്കളായ അഭിജീത് ദിപ്കെ അടക്കമുള്ളവർക്കെതിരേ യുവതിയുടെ പരാതി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ‍്യത; 5 ജില്ലകളിൽ യെലോ അലർട്ട്

ഡൽഹിയിൽ കൂട്ടബലാത്സംഗം; 17കാരിയെ കഴുത്തിൽ കത്തി വച്ച് മൂന്ന് പേർ പീഡിപ്പിച്ചു