ആന്‍റോ അഗസ്റ്റിൻ, ലയണൽ മെസി

 
Kerala

മെസി തട്ടിപ്പ്; നികുതി വെട്ടിപ്പ് അന്വേഷണത്തിൽ രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് റിപ്പോർട്ടർ ടിവി

അഭിഭാഷകൻ മുഖേന കൊല്ലം ജിഎസ്ടി ഇന്‍റലിജൻസ് ഓഫിസിൽ ഹാജരായിയാണ് കമ്പനി സാവകാശം തേടിയത്

Aswin AM

കൊച്ചി: അർജന്‍റീന ഫുട്ബോൾ ടീമിനെയും ഇതിഹാസ താരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ നികുതിവെട്ടിപ്പ് അന്വേഷണത്തിൽ രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ‍്യവുമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി.

അഭിഭാഷകൻ മുഖേന കൊല്ലം ജിഎസ്ടി ഇന്‍റലിജൻസ് ഓഫിസിൽ ഹാജരായിയാണ് കമ്പനി സാവകാശം തേടിയത്. കൈയിലുള്ള രേഖ സമർപ്പിച്ചെന്നും ശേഷിക്കുന്നവ കോടതിയുടെയും പൊലീസിന്‍റെയും കൈവശമായതിനാൽ കൂടുതൽ സമയം വേണമെന്ന് കമ്പനി ഉദ‍്യോഗസ്ഥരെ അറിയിച്ചെന്നാണ് വിവരം.