milk production decreased kerala due to hot weather 
Kerala

പാൽ ലിറ്ററിന് 110 രൂപ; മുംബൈയിൽ സെപ്റ്റംബർ മുതൽ പുതിയ വില

കാലിത്തീറ്റയുടെയും ധാന്യങ്ങളുടെയും പുല്ലിന്‍റെയും വില വർധിച്ചതാണ് പാൽ വില വർധിക്കുന്നതിന്‍റെ കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

MV Desk

മുംബൈ: മുംബൈയിൽ സെപ്റ്റംബർ 1 മുതൽ പാൽ വില കൂടും. പാലിന്‍റെ ഹോൾസെയിൽ വില വിറ്ററിൽ 93 രൂപയിൽ നിന്ന് 102 രൂപയായി വർധിപ്പിക്കാനാണ് മുംബൈ പാലുത്പാദക അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. മൊത്ത വിപണന വില കൂടുന്നത് ചില്ലറ വിൽപ്പനയെയും ബാധിക്കുമെന്നും ലിറ്ററിന് 110 രൂപ നൽകേണ്ടി വരുമെന്നുമാണ് റിപ്പോർട്ടുകൾ.

കാലിത്തീറ്റയുടെയും ധാന്യങ്ങളുടെയും പുല്ലിന്‍റെയും വില വർധിച്ചതാണ് പാൽ വില വർധിക്കുന്നതിന്‍റെ കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു വർഷത്തിനിടെ 25 ശതമാനം വർധനയാണ് കാലിത്തീറ്റയുടെ വിലയിൽ ഉണ്ടായിരിക്കുന്നത്. ഗതാഗതം ഉൾപ്പെടെയുള്ള മറ്റു ചെലവുകളിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്.

ഈ മാസം ആദ്യം പാൽവിലയിൽ ലിറ്ററിന് രണ്ടു രൂപയുടെ വർധനവ് നടപ്പാക്കിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിക്കുന്നത്.

വില 10 കോടി, 12 കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട

കുഞ്ഞികൃഷ്ണൻ തെരഞ്ഞെടുപ്പിൽ വിജയിച്ചത് യുഡിഎഫ്-ബിജെപി ഡീൽ ഉണ്ടായതുകൊണ്ട്; ധനരാജിന്‍റെ പേര് ഇനി ഉച്ചരിക്കരുതെന്ന് കെ.കെ. രാഗേഷ്

ക്രമക്കേടിനെതിരേ പ്രതിഷേധിച്ചു; നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് ജാമിയ മില്ലിയ സർവകലാശാല

യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തിന് എൽഡിഎഫിന്‍റെ പിന്തുണ; ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണം വീണു

പ്രളയത്തിൽ ഒഴുകിയെത്തിയത് പണമടങ്ങിയ ലോക്കർ; കുത്തിത്തുറന്ന് നാട്ടുകാർ, 29 പേർക്കെതിരേ കേസ്