പാൽ വില കൂട്ടാൻ ശുപാർശ തേടി മിൽമ

 
Kerala

പാൽ വില കൂട്ടാൻ ശുപാർശ തേടി മിൽമ; ലിറ്ററിന് 4 രൂപ വർധിപ്പിക്കണമെന്ന് ആവശ്യം

ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറി

Jisha P.O.

തിരുവനന്തപുരം: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർധിപ്പിക്കണമെന്ന ശുപാർശയുമായി മിൽമ. കഴിഞ്ഞമാസം 20 തീയതി തന്നെ ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുൻപ് ഈകാര്യത്തിൽ അനുകൂല തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം.

പാൽ വില വർധിപ്പിക്കാൻ മിൽമയ്ക്ക് അധികാരമുണ്ടെങ്കിലും സർക്കാരുമായി ഒരു സംഘർഷത്തിന് താൽപ്പര്യമില്ലാത്തതിനാലാണ് ഭരണസമിതി സർക്കാരിന്‍റെ അഭിപ്രായം തേടുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. വില വർദ്ധനവിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും കർഷകർക്ക് നൽകാനാണ് മിൽമ ലക്ഷ്യമിടുന്നത്.

ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിൽപ്പനക്കാർക്കുമായി വീതിച്ചു നൽകും. പ്രതിസന്ധിഘട്ടത്തിൽ മിൽമയ്ക്ക് ലഭിക്കേണ്ട ലാഭവിഹിതം പൂർണമായും ഒഴിവാക്കി കൊണ്ടാണ് ഇത്തരമൊരു ശുപാർശ മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിൽ ഒരു ലിറ്റർ പാലിന് 52 രൂപയാണ് വില.

ഓണക്കാലത്ത് ബെംഗളൂരു മലയാളികള്‍ക്ക് നാടണയാന്‍ റെയ്ല്‍വേയുടെ കൈത്താങ്ങ്; 8 സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

അയോധ്യയിലെ സേവനം അവസാനിച്ചു; തുടരാനില്ലെന്ന് ചമ്പത് റായി

മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ച് കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയുടെ സഹോദരി

'നോ ഐഡി, നോ എന്‍ട്രി'; മദ്യം വാങ്ങാന്‍ 23 വയസ്, കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ പിടികൂടിയത് 30 കോടിയുടെ മയക്കുമരുന്ന്‌