കെ. മുരളീധരൻ, ഡിവൈഎഫ്ഐ

 
Kerala

ആശുപത്രിക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് മന്ത്രി കെ. മുരളീധരൻ; മറുപടിയുമായി ഡിവൈഎഫ്ഐ

യുഡിഎഫ് സർക്കാരിന്‍റെ നയമാണിതെന്നാണ് മന്ത്രി പറയുന്നത്

Aswin AM

പത്തനംതിട്ട: ആശുപത്രിക്കുള്ളിൽ കമ്മ‍്യൂണിറ്റി കിച്ചൻ വഴി മാത്രമെ ഭക്ഷണം നൽകാവൂയെന്ന് ആരോഗ‍്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.

യുഡിഎഫ് സർക്കാരിന്‍റെ നയമാണിതെന്നു പറഞ്ഞ മന്ത്രി ഡിവൈഎഫ്ഐ എന്നല്ല കോൺഗ്രസിന്‍റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കൊടിയുടെ നിറം നോക്കിയല്ല ഭക്ഷണം നൽകുന്നതെന്നും മെഡിക്കൽ കോളെജുകളിൽ കമ്മ‍്യൂണിറ്റി കിച്ചണുകൾ ഇല്ലാത്തതിനാലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് പറഞ്ഞു. എല്ലാം മുടക്കുകയെന്നതാണ് ഭരണപക്ഷത്തിന്‍റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം