കെ.എം. ഷാജി

 
Kerala

വിമർശനങ്ങൾക്ക് പിന്നാലെ ആഡംബര വാഹനം ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി

കെഎംസിസി നേതാവായ യാക്കൂബിനാണ് മന്ത്രി കാർ തിരിച്ചുനൽകിയത്

Aswin AM

കണ്ണൂർ: സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തിൽ ഔദ‍്യോഗിക ബോർഡ് വച്ച് യാത്ര ചെയ്ത സംഭവം വിവാദമായതിനു പിന്നാലെ റേഞ്ച് റോവർ കാർ ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി. കെഎംസിസി നേതാവായ യാക്കൂബിനാണ് മന്ത്രി കാർ തിരിച്ചുനൽകിയത്.

വിഷയത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരേ സിപിഎം നേതാവും മുൻ നേതാവുമായ കെ.ടി. ജലീൽ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മന്ത്രി വാഹനം തിരിച്ചുനൽകിയിരിക്കുന്നത്.

സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ ഉപയോഗിക്കുന്നത് സർക്കാരിന്‍റെ അനുമതിയില്ലാതെയാണെന്നായിരുന്നു പ്രചാരണം. എന്നാൽ സുഹൃത്തിന്‍റെ വാഹനം ഉപയോഗിക്കുന്നതിന് സർക്കാരിൽ നിന്നും ഒരു രൂപ പോലും വാങ്ങുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സർക്കാർ‌ നൽകിയ ഇന്നോവ ക്രിസ്റ്റ കാറിന് പുറമെയാണ് മന്ത്രി ഈ ആഡംബര കാർ ഉപയോഗിച്ചത്. സൗജന‍്യമായി ലഭിച്ച വാഹനമാണെങ്കിൽ പോലും അതിൽ ഔദ‍്യോഗിക ചിഹ്നങ്ങൾ പതിപ്പിച്ച് വാഹനമോടിക്കുന്നത് ധാർമികമല്ലെന്നും മന്ത്രിയുടെ നടപടി സത‍്യപ്രതിജ്ഞാ ലംഘനമാണെന്നുമായിരുന്നു കെ.ടി. ജലീൽ വിമർശിച്ചത്.

ഭാഗിക വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

ഇരിങ്ങാലക്കുട യോഗത്തിന് പാർട്ടിയുമായി ബന്ധമില്ല: തോമസ് ഉണ്ണിയാടൻ എംഎൽഎ | Video

തൃശൂരിൽ കാറിന് തീപിടിച്ചു; ആളപായമില്ല | Video

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

'അപകീർത്തിപരമായ കുറിപ്പുകൾ പിൻവലിക്കണം'; സനൽ കുമാർ ശശിധരനെതിരേ മാനനഷ്ട കേസ് നൽകി നടി മഞ്ജു വാര‍്യർ