പാലക്കാട്: നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി വിൻസി അലോഷ്യസ് അറിയിച്ചതായി മന്ത്രി എം.ബി. രാജേഷ്. നടിയുടേത് ധീരമായ നിലപാടാണെന്നും അതിന്‍റെ പേരിൽ അവരെ മാറ്റി നിർത്താൻ പാടില്ലെന്ന് ഉറപ്പാക്കേണ്ടത് സിനിമാ മേഖലയിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
വെളിപ്പെടുത്തിയ കാര്യങ്ങൾ എവിടെ വേണമെങ്കിലും പറയാൻ തയാറാണെന്ന് വിൻസി വ്യക്തമാക്കിയിട്ടുണ്ട്. അവർക്ക് അതിൽ ആശങ്കയോ മടിയോ ഇല്ല.
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ല എന്ന് പറയുന്നത് ധീരമായ നിലപാടാണെന്നും എല്ലാവരും അത്തരമൊരു നിലപാട് സ്വീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.