ഒ.ജെ. ജനീഷ്

 
Kerala

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

പ്രതിപക്ഷം വിദേശയാത്ര നടത്തിയതു പോലെയല്ല തങ്ങൾ പോയതെന്നും വിവാദമാക്കേണ്ട കാര‍്യമില്ലെന്നും മന്ത്രി വ‍്യക്തമാക്കി

Aswin AM

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തി മാസങ്ങൾ പിന്നിടുമ്പോൾ തന്നെ വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാർ വിദേശ യാത്രകൾ നടത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കായിക മന്ത്രി ഒ.ജെ. ജനീഷ്. തന്‍റെ പ്രായം 37 വയസാണെന്നും തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

സർക്കാർ‌ ചെലവിലായിരുന്നില്ല തന്‍റെ യാത്രയെന്നും പ്രതിപക്ഷം വിദേശയാത്ര നടത്തിയതു പോലെയല്ല തങ്ങൾ പോയതെന്നും വിവാദമാക്കേണ്ട കാര‍്യമില്ലെന്നും മന്ത്രി വ‍്യക്തമാക്കി. മന്ത്രിമാർക്ക് അവരുടേതായ സ്വകാര‍്യ നിമിഷങ്ങൾ പങ്കിടാൻ പാടില്ലെയെന്നും ഇത് ഏത് കാലമാണെന്നും മന്ത്രി ചോദിച്ചു.

കുടുംബസമേതമായിരുന്നു മന്ത്രി ഒമാനിലേക്ക് യാത്ര നടത്തിയത്. അതേസമ‍യം, ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബത്തോടൊപ്പം അമെരിക്ക സന്ദർശിച്ചിരുന്നു. ഔദ‍്യോഗിക ആവശ‍്യങ്ങൾക്കായി പി.സി. വിഷ്ണുനാഥും യുഎഇ സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കെ.എം. ഷാജിയും കുടുംബവും യൂറോപ‍്യൻ പര‍്യടനത്തിനായി യാത്ര ആരംഭിച്ചിരുന്നു.

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ കൊലപാതകം; 18 പ്രതികളെ യുഎസിന് കൈമാറി

ജാതിവിവേചനം ഹിന്ദു സമൂഹത്തിലെ ‘കളങ്കം’; നിയമം മാത്രം പോരെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബാലെ

ചരിത്രം കുറിച്ച് സുചിക തരിയാൽ, മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

പോക്സോ കേസിൽ പ്രതിയായ കായിക അധ‍്യാപകൻ എസ്പി ഓഫിസിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി