ജി. സുധാകരൻ, സജി ചെറിയാൻ

 
Kerala

"ജി. സുധാകരൻ മത്സരിക്കുന്നത് കൊണ്ട് ആലപ്പുഴയിലെ പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല": സജി ചെറിയാൻ

സുധാകരൻ മത്സരിക്കുന്നത് അദ്ദേഹത്തിന്‍റെ വ‍്യക്തിപരമായ തീരുമാനമാണെന്നും സജി ചെറിയാൻ

Aswin AM

ആലപ്പുഴ: 60 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന ജി. സുധാകരനെതിരേ രൂക്ഷ വിമർശനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

സുധാകരൻ മത്സരിക്കുന്നത് അദ്ദേഹത്തിന്‍റെ വ‍്യക്തിപരമായ തീരുമാനമാണെന്ന് പറഞ്ഞ മന്ത്രി അദ്ദേഹം മത്സരിക്കുന്നത് കൊണ്ട് ആലപ്പുഴയിലെ പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് കൂട്ടിച്ചേർത്തു.

പാർട്ടിയെ തള്ളിപ്പറയേണ്ട തരത്തിൽ ദ്രോഹം സിപിഎം സുധാകരനോട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ പദവികളും അംഗീകാരങ്ങളും ഇത്രയും നാൾ നൽകി വളർത്തിയ പാർട്ടിയെ എന്തിനാണ് സുധാകരൻ തള്ളിപ്പറയുന്നതെന്നും സജി ചെറിയാൻ ചോദിച്ചു.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

ഓണത്തിന് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു; രണ്ട് പേർ മരിച്ചു, 25 പേർക്ക് പരുക്ക്