സണ്ണി ജോസഫ്
file
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ‍്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര‍്യത്തിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. വൈദ‍്യുതി ഉപയോഗത്തിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്നാണ് മന്ത്രി പറയുന്നത്.
ഈ വർഷം കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് ആയിരം മെഗാവാട്ട് ഉപയോഗമാണുള്ളതെന്നും അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ലെന്നും കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും മന്ത്രി വ‍്യക്തമാക്കി.
പുതിയ വൈദ‍്യുതി നയം രൂപീകരിക്കണമെന്നു പറഞ്ഞ മന്ത്രി രാത്രിയിലെ ആഡംബര ലൈറ്റ് ഉപയോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് ആവശ‍്യപ്പെട്ടു. പവർകട്ടിന് മുൻപ് മുന്നറിയിപ്പ് നൽകണമെന്ന് ഉദ‍്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ‍്യമങ്ങളോട് പറഞ്ഞു. കാലാവസ്ഥാ വ‍്യതിയാനവും വൈദ‍്യുതി പ്രതിസന്ധിക്ക് പ്രധാന കാരണമായെന്നും മന്ത്രി പറഞ്ഞു.