10 മണിക്കൂർ നീണ്ട ദൗത്യം; ചക്കകൊമ്പനെ മയക്കുവെടിവച്ചു

 
Kerala

10 മണിക്കൂർ നീണ്ട ദൗത്യം; ചക്കകൊമ്പനെ മയക്കുവെടിവച്ചു

നേരത്തെ ചതുപ്പുനിലത്തിൽ നിലയുറപ്പിച്ചതിനാൽ മയക്കുവെടി വയ്ക്കാനാവാത്തതിനാൽ ആനയെ പടക്കം പൊട്ടിച്ച് അനുയോജ്യമായ സ്ഥലത്ത് എത്തിച്ച ശേഷമാണ് മയക്കുവെടി വച്ചത്

Namitha Mohanan

അടിമാലി: ചക്കകൊമ്പനെ ആദ്യ മയക്കുവെടിവച്ചു. 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മയക്കുവെടിവച്ചത്. 301 കേളനിക്ക് സമീപം ഓമനക്കുഴിയിൽ വച്ചാണ് മയക്കുവെടിവച്ചത്. കുങ്കികളെ സ്ഥലത്തേക്കെത്തിക്കാനുള്ള നീക്കം നടത്തുകയാണ്.

നേരത്തെ ചതുപ്പുനിലത്തിൽ നിലയുറപ്പിച്ചതിനാൽ മയക്കുവെടി വയ്ക്കാനാവാത്തതിനാൽ ആനയെ പടക്കം പൊട്ടിച്ച് അനുയോജ്യമായ സ്ഥലത്ത് എത്തിച്ച ശേഷമാണ് മയക്കുവെടി വച്ചത്.

ബുധനാഴ്ച പുലർച്ചെ നാലിന് 140 അംഗ വനപാലക സംഘം ഓപ്പറേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ആനയെ റേഡിയോ കോളർ ഘടിപ്പിച്ച ശേഷം സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കുകയാണ് ലക്ഷ്യം.