ചക്കകൊമ്പൻ
അടിമാലി: ചക്കകൊമ്പൻ ദൗത‍്യം രണ്ടാം ദിനം പുനരാരംഭിച്ചു. നിലവിൽ ചെമ്പകത്തൊഴുകുടി സെറ്റിൽമെന്‍റ് ഭാഗത്താണ് ആനയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും 301 കോളനി ഭാഗത്തേക്ക് ആനയെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ട്രാക്കിങ് ടീം ഡ്രോണിന്‍റെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്.
ചക്കകൊമ്പൻ ആരോഗ‍്യവാനാണെന്നാണ് വനംവകുപ്പ് പറയുന്നത്. മയക്കുവെടി വയ്ക്കാൻ സംഘം ബേസ് ക‍്യാംപിലേക്ക് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല. തുടർന്ന് കാലാവസ്ഥ പ്രതികൂലമായതോടെ ദൗത്യം താത്ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.