ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്‍റെ പിഎ വിമൽരാജ് രാജിവച്ചു

 
Kerala

ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്‍റെ പിഎ വിമൽരാജ് രാജിവച്ചു

വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജി എന്നാണ് വിമൽ ഔദ്യോഗികമായി അറിയിച്ചത്

Manju Soman

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്‍റെ പിഎ വിമൽ രാജ് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജി എന്നാണ് വിമൽ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ രമ്യ ഹരിദാസുമായി ചേർന്നുപോകാൻ കഴിയാത്ത സാഹചര്യവും അഭിപ്രായ വ്യത്യാസങ്ങളുമാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.

യൂത്ത് കോൺഗ്രസ് നേതാവായ പാളയം പ്രദീപിനെ പേഴ്സണൽ അസിസ്റ്റന്‍റായി നിയമിക്കാനുള്ള നീക്കം പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. രമ്യയുടെ പ്രാദേശിയ നേതാക്കളുമായുണ്ടായ തമ്മിൽതല്ലും പാളയം പ്രദീപുമായി ബന്ധപ്പെട്ടായിരുന്നു. എംഎൽഎ ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിലും വിഭാഗീയത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാജി.