സ്വാതന്ത്ര്യദിനാഘോഷത്തിൽ ലുങ്കി ധരിച്ച് പതാക ഉയർത്തുന്ന വി.ടി. ബൽറാം എംഎൽഎ

 
Kerala

സ്വാതന്ത്ര്യദിനത്തിൽ പതാക ഉ‍യർത്താൻ ലുങ്കി ഉടുത്ത് എത്തി വി.ടി. ബൽറാം എംഎൽഎ

ബിജെപിയുടെ ലുങ്കീവാല അധിക്ഷേപത്തിന് മറുപടിയെന്ന നിലയിലാണ് ബൽറാമിന്‍റെ നടപടി

Sarath Nath MS

പട്ടാമ്പി: സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ലുങ്കി ഉടുത്ത് എത്തി തൃത്താല എംഎൽഎ വി.ടി. ബൽറാം. തൃത്താല ഗ്രാമപഞ്ചായത്തിന്‍റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് വി.ടി. ബൽറാം ലുങ്കി ധരിച്ച് എത്തിയത്. ബിജെപിയുടെ ലുങ്കീവാല അധിക്ഷേപത്തിന് മറുപടിയെന്ന നിലയിലാണ് ബൽറാമിന്‍റെ നടപടി.

ഇതുസംബന്ധിച്ച് ഫെയ്സ്ബുക്കിൽ വി.ടി. ബൽറാം പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു.

''വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,

വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം,

സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,

അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം,

അങ്ങനെ സ്വതന്ത്ര്യത്തിന്‍റെ അടരുകൾ പലതാണ്,

അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

തൃത്താല പഞ്ചായത്തിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.

ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ''

രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസിനെ ബിജെപി എംപി സുഷ്മിതാ ദേവ് ലുങ്കീവാല എന്ന് വിളിച്ചുവെന്നതാണ് ലുങ്കീവാല വിവാദത്തിന് ഇടയാക്കിയത്.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം