സജി ചെറിയാൻ | എം.എം. മണി

 
Kerala

''ഒരുമാതിരി പണി കാണിക്കരുത്''; മന്ത്രി സജി ചെറിയാനെ പരസ്യമായി വിമർശിച്ച് എം.എം. മണി

ഫിഷറീസ് വകുപ്പിന്‍റെ പരിപാടിയിൽ നേരിട്ടെത്താത്തിനാണ് മന്ത്രി സജി ചെറിയാനെ എം.എം. മണി പരസ്യമായി വിമർശിച്ചത്

Namitha Mohanan

ഇടുക്കി: ഫിഷറീസ് വകുപ്പിന്‍റെ പരിപാടിയിൽ നേരിട്ടെത്താത്ത മന്ത്രി സജി ചെറിയാനെ പരസ്യമായി വിമർശിച്ച് എം.എം. മണി എംഎൽഎ. വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ നിർമിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാം മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതാണ് മണിയെ ചൊടിപ്പിച്ചത്.

മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുതെന്നും തുറന്നടിച്ച തങ്ങളെ എന്തിനാണു മെനക്കെടുത്തിയതെന്നും ചോദിച്ചു. തിരുവനന്തപുരത്തിരുന്ന് ഉദ്ഘാടനം നടത്തുന്നതിനോട് അതിരൂക്ഷ പരാമർശങ്ങളാണു മണി നടത്തിയത്.

"അയാൾ അവിടെ ഇരുന്ന് ഒണ്ടാക്കണ്ട കാര്യമുണ്ടോ? ഞാനും രാജയും (എ. രാജ എംഎൽഎ) മതി ഇത് ഉദ്ഘാടനം ചെയ്യാൻ. മെനക്കെടുന്നത് നമ്മളാണ്. ഡീസലും അടിച്ച് നമ്മൾ പിറകെ നടക്കുവാ. മേലാൽ എന്നെ ഇത്തരം കാര്യങ്ങൾക്ക് ക്ഷണിക്കരുത്. എന്‍റെ ഭാഷയിൽ ഞാൻ വേറെ വല്ലതും പറഞ്ഞുപോവും. ഇതൊരു സദസ് ആയതിനാൽ പറയുന്നില്ല''- മണി പ​ര​സ്യ​മാ​യി പ​റ​ഞ്ഞു.

പ്രസംഗം പൂർത്തിയാക്കാതെ ഉദ്ഘാടനച്ചടങ്ങിനു മുൻപേ മണി വേദി ​വിടുകയും ചെയ്തു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സി​പി​എം മു​ൻ നേ​താ​വ് ജി. സുധാകരൻ സജി ചെറിയാനെതിരേ കടുത്ത പരാമർശങ്ങൾ നടത്തിയതിനു പിന്നാലെയായിരുന്നു മണിയുടെ​യും രോഷപ്രകടനം. മ​ണി​ക്കും സി​പി​എം ഇ​ത്ത​വ​ണ സീ​റ്റ് ന​ൽ​കി​യി​ട്ടി​ല്ല.

കള്ളാടി മണ്ണിടിച്ചിൽ; മുഖ്യമന്ത്രി ബുധനാഴ്ച ഉച്ചയ്ക്ക് വയനാട്ടിൽ എത്തും

ഇന്ത്യയിൽ ഒന്നര ലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്തു; കേന്ദ്രം കടുപ്പിച്ചതോടെ വിശദീകരണവുമായി മെറ്റ

കുവൈത്തും ബഹ്റൈനും നേരെ ഇറാന്‍റെ മിസൈൽ ആക്രമണം

ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി; അറബിക്കടലിൽ തകർന്നു വീണു?

മദ്യപിച്ച് വാഹനമോടിച്ച് 'തൂഫാൻ സംഘം'; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ