എം.എം. മണി File
Kerala

"വനം മന്ത്രിക്ക് വിവരമില്ല, വേണ്ടി വന്നാൽ വന്യജീവികളെ കൊല്ലണം"; വിവാദ പ്രസ്താവനയുമായി എം.എം. മണി

ഹൈറേഞ്ച് മേഖലയിൽ പണ്ടു കാലം മുതൽ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നതെന്നും അദ്ദേഹം പറഞ്ഞു.

നീതു ചന്ദ്രൻ

ഇടുക്കി: മനുഷ്യ ജീവന് തടസമായി വരുന്ന വന്യമൃഗങ്ങളെ നേരിടണമെന്നും വേണ്ടി വന്നാൽ കൊല്ലണമെന്നും സിപിഎം നേതാവ് എം.എം. മണി. വന്യജീവി ആക്രമണത്തിൽ ഒറ്റമൂലി ഇല്ലെന്ന വനം മന്ത്രി ഷിബു ബേബി ജോണിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മണി. വനം മന്ത്രിക്ക് വിവരമില്ലെന്നും മണി പറഞ്ഞു.

ഹൈറേഞ്ച് മേഖലയിൽ പണ്ടു കാലം മുതൽ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നതെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിൽ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് മുൻ മന്ത്രിയുടെ വിവാദ പ്രസ്താവന.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും