ബിനോയ് വിശ്വം 
Kerala

കത്രിക എടുത്തപ്പോള്‍ ക്ഷമ പറഞ്ഞത് ഹിതകരമായോ എന്ന് മോഹന്‍ലാല്‍ ചിന്തിക്കണം: ബിനോയ് വിശ്വം

ഒരു വലിയ കലാകാരനെ ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിക്കാൻ പാടില്ലായിരുന്നു.

Megha Ramesh Chandran

തിരുവനന്തപുരം: 'എമ്പുരാൻ' സിനിമയിലെ വിവാദ രംഗങ്ങളില്‍ ഖേദ പ്രകടനം നടത്തിയതിനു മോഹൻലാലിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരെങ്കിലും കത്രിക എടുത്തപ്പോള്‍ ക്ഷമ പറഞ്ഞത് ഹിതകരമായോ എന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

കത്രിക വയ്ക്കും മുൻപ് കാണുക എന്ന അവകാശത്തിന്‍റെ പേരിലാണ് ഇല്ലാത്ത സമയം ഉണ്ടാക്കി സിനിമ കാണാനായി എത്തിയതെന്നാണ് ബിനോയ് വിശ്വം പറയുന്നത്.

എത്ര സെൻസറിങ് ചെയ്താലും ചരിത്രവും സത്യവുമൊന്നും ആർക്കും കത്രികകൊണ്ടോ വാളുകൊണ്ടോ വെട്ടിമാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വലിയ കലാകാരനെ ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിക്കാൻ പാടില്ലായിരുന്നു. ഇതുപോലുള്ള അവസ്ഥ മലയാള സിനിമ ആദ്യമായിട്ടാണ് കാണുന്നത്.

സംഘപരിവാര്‍ മോഹന്‍ലാലിന്‍റെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചോ എന്ന് തനിക്കറിയില്ല. മോഹന്‍ലാലുമായി തര്‍ക്കത്തിന് താന്‍ താത്പര്യപ്പെടുന്നില്ല. കലാകാരന്മാര്‍ക്ക് ഇതുപോലെ മാപ്പ് ഇരക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും

സവർക്കർ വിവാദം; ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി