മോട്ടോർ വാഹനവകുപ്പ് പൊക്കിയ ആംബുലൻസ്

 
Kerala

എൽഇഡി കളർ ലൈറ്റ്, 4 ഹോൺ; ഡിജെ ആംബുലൻസ് പൊക്കി എംവിഡി | Video

വാഹനം പൂർവസ്ഥിതിയിലാക്കി 7 ദിവസത്തിനകം ഹാജരാക്കാൻ നിർദേശം

പത്തനംതിട്ട: ടൂറിസ്റ്റ് ബസിനെ വെല്ലുന്ന രീതിയിൽ മിന്നിത്തിളങ്ങുന്ന ആംബുലൻസ് റോഡിലൂടെ പാഞ്ഞുപോകുന്നത് കണ്ട നാട്ടുകാർ അമ്പരന്നു പോയി. സംഭവം നാട്ടുകാർ മോട്ടോർ വാഹനവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. പന്തളം എം.സി റോഡിൽ കുളനടയ്ക്കടുത്ത് മാന്തുക ഭാഗത്ത് കൂടി വൈകിട്ടാണ് റോഡിലൂടെ ഈ വാഹനം കടന്നുപോയത്.

തുടർന്ന് മോട്ടോർ വാഹനവകുപ്പിലെ പത്തനംതിട്ട എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ സ്പെഷ്യൽ സ്ക്വാഡ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചത്. വാഹനം പരിശോധിച്ച സ്ക്വാഡ് അംഗങ്ങൾ ഞെട്ടിപ്പോയി. ആംബുലൻസിൽ മിന്നുന്ന ലൈറ്റും സംവിധാനങ്ങളും.

അത്യാസന്ന നിലയിൽ രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസിലാണ് ഇത്തരത്തിൽ ലൈറ്റ് സംവിധാനം ഒരുക്കിയിരുന്നത്. എൽഡിഇ കളർ ലൈറ്റുകൾ, നാലു ഹോൺ തുടങ്ങി ടൂറിസ്റ്റ് ബസിനെ വെല്ലുന്ന സംവിധാനമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ആംബുലൻസ് അധികൃതർ തടഞ്ഞപ്പോൾ വാഹനത്തിൽ രോഗികൾ ആരുമില്ലായിരുന്നു. ഉടൻതന്നെ മോട്ടോർ വാഹനവകുപ്പ്11,000 രൂപ പിഴ നൽകി. കൂടാതെ വാഹനം പൂർവസ്ഥിതിയിലാക്കി 7 ദിവസത്തിനകം ഹാജരാക്കാനും നിർദേശം നൽകി, വാഹനം വിട്ടുനൽകി.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്