ശശി തരൂർ

 
Kerala

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ

തിരുവനന്തപുരത്ത് പിഎംജിയിലുള്ള പ്രശാന്ത് എന്ന ഹോട്ടലിലെ ലിഫ്റ്റിലാണ് അദ്ദേഹം അകപ്പെട്ടത്

Sarath Nath MS

തിരുവനന്തപുരം: ശശി തരൂർ എംപി സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി. തിരുവനന്തപുരത്ത് പിഎംജിയിലുള്ള പ്രശാന്ത് എന്ന ഹോട്ടലിലെ ലിഫ്റ്റിലാണ് അദ്ദേഹം വെള്ളിയാഴ്ച വൈകിട്ട് ആറിന് അകപ്പെട്ടത്.

ഹോട്ടലിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തരൂർ. ഇതിനായി ഹോട്ടലിൽ എത്തിയ തരൂർ ലിഫ്റ്റിൽ കയറിയപ്പോൾ ആറാം നിലയിൽ വച്ച് കുടുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയാണ് തരൂരിനെ പുറത്തിറക്കിയത്.

തരൂരിനൊപ്പം മറ്റു ഏതാനും പേരും ഉണ്ടായിരുന്നു. അധികഭാരം കാരണമാണ് ലിഫ്റ്റ് നിന്നുപോയതെന്നാണ് വിവരം. 15 മിനിട്ടോളം സമയം തരൂരും സംഘവും ലിഫ്റ്റിനകത്ത് അകപ്പെട്ടു.

ശാരീരികാസ്വാസ്ഥ്യമൊന്നും ഉണ്ടായില്ലെന്നും സുരക്ഷിതമായിരുന്നെന്നും ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തരൂർ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാസേനയ്ക്ക് തരൂർ നന്ദി അറിയിക്കുകയും ചെയ്തു.

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു

5000 യുഎസ് സൈനികരുടെ തായ്‌ലാൻഡ് സന്ദർശനം; മുൻകരുതലായി പട്ടായയിൽ ലൈംഗിക തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് നീക്കി പൊലീസ്

ഭീകരവാദത്തിന് ഇരട്ടത്താപ്പില്ല; പാക് പ്രധാനമന്ത്രിയെ മുന്നിലിരുത്തി മോദിയുടെ പരോക്ഷ വിമർശനം

മുല്ലപ്പെരിയാറിൽ സുപ്രീം കോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു

സിജെപി പ്രതിഷേധക്കാർക്കെതിരായ എഫ്ഐആർ റദ്ദാക്കണം; കേന്ദ്രത്തിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് നാല് സംസ്ഥാനങ്ങൾ