എം.ആർ. അജിത് കുമാർ

 
Kerala

സസ്പെൻഷനിലായിട്ട് 3 മാസം; അജിത് കുമാറിന്‍റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കാട്ടി കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്

Namitha Mohanan

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവായി. സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായതോടെയാണ് വീണ്ടും കാലാവധി കൂട്ടി ഉത്തരവായത്.

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കാട്ടി കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്‍റെ ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നേരത്തെ തള്ളിയിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ നവകേരള യാത്രക്കിടെ അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ നിലവിലെ എംഎൽഎ എ.ഡി. തോമസിനെയടക്കം മർ‍ദിച്ചു എന്നായിരുന്നു കേസ്. ഇത് അട്ടിമറിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാർ ശ്രമിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്.