മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ്!

 
Kerala

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ്!

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് 142 അടിയാക്കാൻ സുപ്രീം കോടതി തമിഴ്നാടിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു

Namitha Mohanan

ചെന്നൈ: കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ്. എൻ. മേരി വിൽസൺ അവതരിപ്പിച്ച വിജയ് സർക്കാരിന്‍റെ ആദ്യ ബജറ്റിനിടെ മുല്ലപ്പെരിയാറിനെക്കുറിച്ച് പരാമർശിച്ചതാണ് മലയാളികളിൽ ആശങ്ക ഉണ്ടാക്കിയത്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് ഉയർത്തുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. പുതിയ ഡാം നിർമിക്കില്ലെന്നും തമിഴ്നാടിന് ആവശ്യമായ ജലം നേടിയെടുക്കുമെന്നും അദ്ദേഹം ബജറ്റിനിടെ പറഞ്ഞു.

ദീർഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവയ്ക്കായും സർക്കാർ മുന്നോട്ട് പോവുമെന്നായിരുന്നു മേരി വിൽസന്‍റെ പരാമർശം.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് 142 അടിയാക്കാൻ സുപ്രീം കോടതി തമിഴ്നാടിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. എന്നാൽ കേരളം ആശങ്ക അറിയിച്ചതോടെ ജലനിരപ്പ് 136 അടിയായി തന്നെ നിലനിർത്തുകയായിരുന്നു. എന്നാൽ കേരളത്തിന്‍റെ ആശങ്ക തള്ളിയാണ് തമിഴ്നാടിന്‍റെ പുതിയ പ്രഖ്യാപനം.

മൂന്ന് ചക്രവാതച്ചുഴികൾ; കേരളത്തിൽ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

നിതിൻ ഗഡ്കരിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കാൻ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ ക്യാമറ; വിവാദമായതോടെ നീക്കം ചെയ്തു

നേപ്പാളിലെ ഗണ്ഡകി പ്രവിശ‍്യയിൽ കഞ്ചാവ് കൃഷി‍യും മരുന്നിന് വേണ്ടിയുള്ള ഉപയോഗവും നിയമവിധേയമാക്കി

നേത്ര ചികിത്സയ്ക്കായി വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനർജി; ഹർജി തള്ളി കോടതി