ആത്മഹത്യ ചെയ്യാൻ കാറുമായി‌ റോഡിൽ യുവാവിന്‍റെ പരാക്രമം; ചികിത്സയിലിരുന്ന 63 കാരൻ മരിച്ചു

 
Kerala

ആത്മഹത്യ ചെയ്യാൻ കാറുമായി‌ റോഡിൽ യുവാവിന്‍റെ പരാക്രമം; ചികിത്സയിലിരുന്ന 63 കാരൻ മരിച്ചു

യുവാവ് അമിത വേഗത്തിൽ അലക്ഷ്യമായി കാറോടിച്ചതിനെ തുടർന്ന് 14 പേർക്ക് പരുക്കേറ്റിരുന്നു

Namitha Mohanan

മുണ്ടക്കയം: അമിത വേഗത്തിൽ യുവാവ് കാറോടിച്ചതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലിരുന്ന പനക്കച്ചിറ ഇല്ലിക്കുളത്ത് രാജൻ‌ (63) മരിച്ചു. ഈ മാസം ഒന്നാം തീയതിയാണ് കൂട്ടിക്കൽ‌ സ്വദേശി ശാലോം (27) അമിത വേഗത്തിൽ കാറോടിച്ച് നിരവധി വാഹനങ്ങളിലും വഴിയാത്രക്കാരെയും ഇടിച്ചത്.

അപകടത്തിൽ 14 പേർക്ക് പരുക്കേറ്റിരുന്നു. ആത്മഹത്യ ചെയ്യുക എന്ന ല‍ക്ഷ്യത്തോടെയാണ് ഇ‍യാൾ‌ അപകടമുണ്ടാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ശാലോം നിലവിൽ റിമാൻഡിലാണ്.

ആദ്യം സാധാരണ വാഹനപകടമെന്നാണ് കരുതിയിരുന്നത്. എന്നാൽ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ‌ പരിശോധിച്ചപ്പോഴാണ് ഇത് മനപ്പൂർവം സൃഷ്ടിച്ച് അപകടമാണെന്ന് പൊലീസിന് മനസിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു.