മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം

 
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു, മരണ സംഖ്യ 17

തൃശൂർ പൂരത്തിന് തിരുവമ്പാടിക്കായി വെടിമരുന്നുകൾ നിർമിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്

Namitha Mohanan

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ പൊട്ടിത്തെറിയിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ സ്വദേശി രാകേഷാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഇതോടെ, അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണൻ ഞായറാഴ്ച‍യും ലൈസൻസി സതീശൻ ശനിയാഴ്ചയും മരിച്ചിരുന്നു.

തൃശൂർ പൂരത്തിന് തിരുവമ്പാടിക്കായി വെടിമരുന്നുകൾ നിർമിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകട കാരണം ഇതുവരെ വ്യക്തമല്ല. അന്വേക്ഷണം പുരോഗമിക്കുകയാണ്. 40 ഓളം പേരാണ് അപകട സമയത്ത് അവിടെ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇനിയും നിരവധി പേർ പരുക്കേറ്റ് ചികിത്സയിൽ തുടരുന്നുണ്ട്.

അധ്യാപികമാർ ഇൻസ്റ്റയിലൂടെ മാഫിയയുമായി ബന്ധപ്പെട്ടു, ഇടനിലക്കാരായി; അന്വേഷണത്തിന് പ്രത്യേക സംഘം

പിണറായി സർക്കാരിന്‍റെ ഭരണത്തിൽ പാർട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല; പാളിച്ചകൾ എണ്ണിപ്പറഞ്ഞ് സിപിഎം അവലോകന റിപ്പോർട്ട്

അൻസിബയ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ കേസെടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി

സമരക്കാർ‌ക്കെതിരായ അധിക്ഷേപ പരാമർശം; ടി.ജി. മോഹൻദാസിനെതിരേ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

അഖിൽ മാരാർ ട്വന്‍റി 20 വിട്ടു; സാബു എം. ജേക്കബിനെതിരേ രൂക്ഷ വിമര്‍ശനം