നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവം; അമ്മയ്ക്കെതിരേ വധശ്രമത്തിന് കേസ്

 

file image

Kerala

നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവം; അമ്മയ്ക്കെതിരേ വധശ്രമത്തിന് കേസ്

ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്

Aswin AM

ആലപ്പുഴ: നവജാത ശിശുവിനെ വലിച്ചെറിഞ്ഞതിന് 19കാരിയായ അമ്മയ്ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. അവിവാഹിതയായ പെൺകുട്ടി കടുത്ത വയറു വേദനയെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.

പ്രാഥമിക പരിശോധനയിൽ തന്നെ പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്റ്റർമാർക്ക് സംശയമുണ്ടായിരുന്നുവെങ്കിലും പെൺകുട്ടി ഇക്കാര‍്യം നിരസിക്കുകയായിരുന്നു.

വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി. ഇതിനു പിന്നാലെ പെൺകുട്ടി ശുചിമുറിക്കകത്ത് പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.

നിലവിൽ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ന‍്യൂ ബോൺ ഐസിയുവിലാണ് കുട്ടി. കുഞ്ഞിന്‍റെ ആരോഗ‍്യ നില തൃപ്തികരമാണ്. അമ്മയും വണ്ടാനത്ത് ചികിത്സയിൽ കഴിയുക‍യാണ്. സംഭവത്തിൽ വീയപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍