എം.കെ. മുനീർ

 
Kerala

എം.കെ. മുനീറിന്‍റെ വായ്പാ ബാധ‍്യത പരിഹരിച്ച് മുസ്‌ലിം ലീഗ്; മുഴുവൻ തുകയും അടച്ചുതീർത്തു

കാലിക്കറ്റ് ടൗൺ‌ സഹകരണ ബാങ്കിൽ 48 ലക്ഷം രൂപ മുസ്‌ലിം ലീഗ് അടച്ചുതീർത്തു

Aswin AM

കോഴിക്കോട്: മുൻ‌ മന്ത്രിയും എംഎൽഎയുമായ എം.കെ. മുനീറിന്‍റെ വായ്പാ ബാധ‍്യത പരിഹരിച്ച് മുസ്‌ലിം ലീഗ് നേതൃത്വം. 48 ലക്ഷം രൂപ ലീഗ് നേതൃത്വം കാലിക്കറ്റ് ടൗൺ‌ സഹകരണ ബാങ്കിൽ അടച്ചു. പ്രശ്നം പരിഹരിക്കാമെന്ന് കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും പറഞ്ഞതായി മുനീർ നേരത്തെ വ‍്യക്തമാക്കിയിരുന്നു.

കോഴിക്കോട് നടക്കാവിലെ വീടിന്‍റെ നവീകരണത്തിന് വേണ്ടി വായ്പ എടുത്തതിനെത്തുടർന്നാണ് 48 ലക്ഷം രൂപയുടെ ജപ്തി നോട്ടീസ് വന്നത്. മാർച്ച് 31നകം പണം അടയ്ക്കാത്ത പക്ഷം വീട് ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്.

ഇത് വലിയ വാർത്തയായ സാഹചര‍്യത്തിലാണ് പാർട്ടി ഇടപെടൽ നടത്തിയത്. നിരവധി പേർ സഹായം വാഗ്ദാനം ചെയ്തെങ്കിലും പണം സ്വീകരിക്കില്ലെന്നായിരുന്നു മുനീറിന്‍റെ നിലപാട്. 58 ലക്ഷം രൂപയായിരുന്നു വായ്പാ കുടിശിക. ഒറ്റത്തവണ തീർപ്പ് പദ്ധതിയിലൂടെയാണ് 48 ലക്ഷത്തിലെത്തിയത്.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി