പള്ളികളിൽ മുസ്ലിം സ്ത്രീകൾക്ക് വിലക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമബോർഡ്

 
Kerala

പള്ളികളിൽ സ്ത്രീകൾക്ക് വിലക്കില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്; തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികൾ

ഹർജി ഏപ്രിൽ ഏഴിന് കോടതി പരിഗണിക്കും

Jisha P.O.

ന്യൂഡൽഹി: മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി കോടതി പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം വ്യക്തി നിയമബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. പള്ളികളിൽ മുസ്ലീം സ്ത്രീകൾക്ക് വിലക്കില്ല. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.

ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. പള്ളികളിൽ സ്ത്രീകളെ സ്വാഗതം ചെയ്യുന്നുവെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹർജി പരിഗണിക്കുന്നതിനൊപ്പമായിരിക്കും ഈ വിഷയവും പരിഗണിക്കുക. ഏപ്രിൽ ഏഴിനാണ് കോടതി ഹർജി പരിഗണിക്കുന്നത്.

''ഞാൻ എന്നും വരുമായിരുന്നു, നിങ്ങൾ കാണാത്തതാ'', പ്ലേറ്റ് മറിച്ച് അമിത് ഷാ

''ഇന്ത്യയെ വിമർശിച്ചതിന് എന്നെ ഇങ്ങനെ കൊല്ലല്ലേ'', സൈബർ ആക്രമണത്തിൽ അമ്പരന്ന് ട്രംപിന്‍റെ ഉപദേഷ്ടാവ്

ഡൽഹി സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ ഇനി ഇഡ്‌ലിയും സാമ്പാറും

3 മാസം നീണ്ട 'ഡിജിറ്റൽ അറസ്റ്റ്'; കൗമാരക്കാരി നേരിട്ടത് ക്രൂര പീഡനം

ക്രിക്കറ്റ് മൈതാനത്ത് നിന്നും കമന്‍ററി ബോക്സിലേക്ക്; പുതിയ ഇന്നിങ്സിന് തുടക്കമിട്ട് രഹാനെ