അഗസ്റ്റിൻ സഹോദരന്മാർ

 

file image

Kerala

മുട്ടിൽ മരം മുറി കേസ്; മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റിയത് തന്നെയെന്ന് വനംവകുപ്പിന്‍റെ കുറ്റപത്രം

അഗസ്റ്റിൻ സഹോദരങ്ങൾക്കു പുറമെ അവരുടെ ഡ്രൈവർമാരും സഹായികളും അടക്കമുള്ളവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Aswin AM

തിരുവനന്തപുരം: അഗസ്റ്റിൻ സഹോദരങ്ങൾ പ്രതിയായ മുട്ടിൽ മരംമുറി കേസിലെ കുറ്റപത്രത്തിന്‍റെ വിവരങ്ങൾ പുറത്ത്. മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റിയതാണെന്നാണ് വനം വകുപ്പ് സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. അഗസ്റ്റിൻ സഹോദരങ്ങൾക്കു പുറമെ അവരുടെ ഡ്രൈവർമാരും സഹായികളും അടക്കമുള്ളവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2020-21 കാലഘട്ടത്തിൽ റവന്യൂ സെക്രട്ടറി പുറത്തിറക്കിയ വിവാദ ഉത്തരവിന്‍റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരന്മാർ ഈട്ടിത്തടികൾ മുറിച്ചു കടത്തുകയായിരുന്നു. പതിനഞ്ച് കോടിയോളം വില വരുന്ന തടികളാണ് മുറിച്ച് കടത്തിയത്. സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ 105 മരങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ് കേസ്.

പൊതുമുതല്‍ നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ വഞ്ചന, ഗുഢാലോചന എന്നിവയാണ് പ്രധാനകുറ്റങ്ങള്‍. ഭൂപരിഷ്‌കരണ നിയമത്തിന് ശേഷം പട്ടയഭുമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയതും സ്വയം മുളച്ചതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ ഉടമള്‍ക്ക് മുറിച്ചുമാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്റ്റോബര്‍ 24 ലെ സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ച് മാറ്റിയത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം അനുവദിക്കുന്നതിന് നൂറ്റാണ്ടുകള്‍ മുന്‍പ് ഭൂമിയില്‍ ഉണ്ടായിരുന്ന മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച് കടത്തിയതെന്ന് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയിരുന്നു

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ

കൈയിലെ കൊഴുപ്പു നീക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു, സ്വകാര്യ ക്ലിനിക്കിനെതിരേ പരാതി നൽകി കുടുംബം

കുതിച്ച് സ്വർണവില; പവന് കൂടിയത് 640 രൂപ