അഗസ്റ്റിൻ സഹോദരന്മാർ
file image
കൽപ്പറ്റ: അഗസ്റ്റിൻ സഹോദരങ്ങൾ പ്രതിയായ മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം ബത്തേരി മജിസ്ട്രേറ്റ് കോടതി മടക്കി. കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് ഗുരുതര പിഴവാണെന്നും ആവശ‍്യമായ രേഖകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് വീഴ്ചയാണെന്ന് പറഞ്ഞ കോടതി പ്രാഥമിക അന്വേഷണത്തിൽ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി.
5 വർഷത്തിന് ശേഷമായിരുന്നു വനംവകുപ്പ് ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം കുറ്റപത്രം നിലനിൽക്കില്ലെന്നും തള്ളണമെന്നും ആവശ‍്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ തള്ളിയതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.